നിങ്ങളും യോനിയിലൂടെ വന്ന്, സ്തനങ്ങളില്‍ നിന്നും പാല് കുടിച്ചാണ് വളര്‍ന്നത്; അശ്ലീല കമന്റിന് നടിയുടെ മറുപടി
ബോളിവുഡില്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മന്ദന കരിമി. നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നേരെ എന്നും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. അശ്ലീല കമന്റിട്ട ആള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് മന്ദന.
”എനിക്ക് സ്തനങ്ങളുണ്ട്, യോനിയും. നിങ്ങളുടെ അമ്മമാര്‍ക്ക് ഇത് രണ്ടും ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങളും യോനിയിലൂടെ വന്ന്, സ്തനങ്ങളില്‍ നിന്നും പാല് കുടിച്ചാണ് വളര്‍ന്നത്” എന്നാണ് തന്റെ ഗ്ലാമര്‍ ഫോട്ടോയ്ക്ക് കീഴില്‍ വന്ന അശ്ലീല കമന്റിന് മന്ദന മറുപടി നല്‍കിയത്. ഈ മറുപടിക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ഇറാനില്‍ നിന്നും ഇന്ത്യന്‍ സിനിമയില്‍ എത്തിയ താരമാണ് മന്ദന. ബിഗ് ബോസ് സീസണ്‍ 9-ലൂടെ ശ്രദ്ധേയയായി മാറി. ഭാഗ് ജോണി എന്ന ബോളിവുഡ് ചിത്രത്തില്‍ വേഷമിട്ട താരമാണ് മന്ദന. ബിഗ് ബോസില്‍ സെക്കന്റ് റണ്ണര്‍ അപ്പ് ആയിരുന്നു മന്ദന.
Comments