രതിവൈകൃതങ്ങള്‍ നിറഞ്ഞ കമന്റ് പ്രോത്സാഹിപ്പിക്കാനാവില്ല; അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി അപര്‍ണ!
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി നടി അപര്‍ണ നായര്‍. ഇയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം താരം പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. മറ്റൊരാളുടെ രതിവൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്സ്ബുക്ക് പേജെന്നും ഇത് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും അപര്‍ണ കുറിച്ചിരുന്നു.
പിന്നാലെയാണ് ഇയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് താരം വ്യക്തമാക്കിയത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദിയും പറഞ്ഞു.
അപര്‍ണയുടെ കുറിപ്പ്:
എന്റെ അഭ്യുദയകാംക്ഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫെയ്സ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.
ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.
Comments