Offer

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകന് എതിരെയുളള ആരോപണത്തിൽ മറുപടിയുമായി മാലാ പാർവതി

ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് മകന്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി നടി മാലാ പാര്‍വതി.



എൻ്റെ മകൻ, അനന്തകൃഷ്ണൻ, സീമാ വിനീതിനെ 2017 മുതൽ  മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം  മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എൻ്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലർ വഴി ഞാൻ അറിഞ്ഞു. അറിഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി. നീങ്ങാനും പറഞ്ഞു.. എന്നിട്ടപ്പോൾ തന്നെ പൊലീസിൽ അറിയിച്ചു.  നേരിൽ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതിൽ നഷ്ടപരിഹാരം കിട്ടിയാലെ ഈ വിഷയം തീരാൻ സാധ്യതയൊള്ളു എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാൻ പ്രതികരിച്ചില്ല.


ഇന്ന് കാലത്ത്  സീമ ലൈവ് വന്നു. ഇന്നിപ്പോൾ ചാറ്റുൾപ്പെടെ  ഷെയർ ചെയ്തിരിക്കുന്നു.

എൻ്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്വം അവൻ  ഏറ്റെടുക്കും.

നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എൻ്റെ പക്ഷം.

Comments

Offer